Posts

Showing posts from June, 2016
റമദാനിലെ ഏറ്റവും അമൂല്യമായ ദിനങ്ങളാണ് അവസാനത്തെ പത്തുദിനങ്ങള്‍. റമദാന്റെ അമൂല്യമായ നിധിയാണ് അവ. പൂര്‍വസൂരികള്‍ ഓരോ ദിനവും എണ്ണിയെണ്ണി കാത്തിരിക്കാറുണ്ടായിരുന്നു. അവസാനത്തെ പത്തിലെ ഏറ്റവും പ്രധാനരാവ് ലൈലതുല്‍ ഖദ്്ര്‍ തന്നെയാണ്. അനസ് ബിന്‍ മാലിക് (റ) പറയുന്നു:’ റമദാന്‍ ആഗതമായപ്പോള്‍ നബിതിരുമേനി(സ്വ) പറഞ്ഞു:’ഈ മാസം നിങ്ങള്‍ക്കെത്തിയിരിക്കുന്നു. ആയിരം മാസങ്ങളേക്കാള്‍ പുണ്യകരമായ ഒരു രാവുണ്ട് അതില്‍. അത് തടയപ്പെട്ടവന് സകല നന്മകളും തടയപ്പെട്ടിരിക്കുന്നു’. അല്ലാഹു വിശ്വാസികള്‍ക്കായി ഒരുക്കിയ അവസരമാണ് അവ. അല്ലാഹുവിന്റെ അടുക്കല്‍ മഹത്തായ പദവി നേടിയെടുക്കാന്‍ അവ മുഖേന വിശ്വാസിക്ക് സാധിക്കുന്നതാണ്. പാപങ്ങളില്ലാത്ത നബി (സ്വ) പോലും ഈ ദിനങ്ങളില്‍ കഠിനാധ്വാനം ചെയ്തതിനുള്ള കാരണവും മറ്റൊന്നല്ല. ആഇശ(റ) പറയുന്നു:’അവസാന പത്തില്‍ പ്രവേശിച്ചാല്‍ തിരുമേനി(സ്വ) രാത്രിയില്‍ ഉറക്കമൊഴിക്കുകയും കുടുംബത്തെ ഉണര്‍ത്തുകയും മുണ്ട് മുറുക്കിയുടുത്ത് തയാറാവുകയും ചെയ്യാറുണ്ടായിരുന്നു’. ലൈലതുല്‍ ഖദ്ര്‍ ആയിരം മാസങ്ങളെക്കാള്‍ പുണ്യം നിറഞ്ഞ ലൈലതുല്‍ ഖദ്ര്‍ നല്‍കി മുഹമ്മദ് നബി(സ്വ)യുടെ സമുദായത്തെ അല്ലാഹു ആദരിച്ചതാണ്. മു...
Image
Image
http://app.appsgeyser.com/RAHMATH%20APPz
Image
കോഴിക്കോട്: സമസ്ത കേരളജംഇയ്യത്തുല്‍ ഉലമയുടെ പുതിയ പ്രസിഡന്റായി എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കുമരം പൂത്തൂരിനെ തെരഞ്ഞെടുത്തു. ഇദ്ദേഹം നിലവിലെ വൈസ് പ്രസിഡന്റായിരുന്നു. വൈസ് പ്രസിഡന്റായി പി.കെ.പി അബ്ദുസലാം മുസ്‌ലിയാരെ തെരഞ്ഞെടുത്തു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ നിലവിലെ പ്രസിഡന്റാണ് പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍. ഇന്ന് ചേര്‍ന്ന സമസ്ത മുശാവറ യോഗമാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. ആനക്കര കോയക്കുട്ടി മുസ്‌ലിയാര്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. www.rahmathvoice.blogspot.com