കോഴിക്കോട്: സമസ്ത കേരളജംഇയ്യത്തുല്‍ ഉലമയുടെ പുതിയ പ്രസിഡന്റായി എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കുമരം പൂത്തൂരിനെ തെരഞ്ഞെടുത്തു. ഇദ്ദേഹം നിലവിലെ വൈസ് പ്രസിഡന്റായിരുന്നു. വൈസ് പ്രസിഡന്റായി പി.കെ.പി അബ്ദുസലാം മുസ്‌ലിയാരെ തെരഞ്ഞെടുത്തു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ നിലവിലെ പ്രസിഡന്റാണ് പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍.
ഇന്ന് ചേര്‍ന്ന സമസ്ത മുശാവറ യോഗമാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. ആനക്കര കോയക്കുട്ടി മുസ്‌ലിയാര്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.
www.rahmathvoice.blogspot.com

Comments

Popular posts from this blog